ഹൂസ്റ്റൺ:ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എഫിലെ അത്യന്തം ആവേശകരമായ മത്സരത്തിൽ നെതർലൻഡ്സും ജപ്പാനും സമനിലയിൽ പിരിഞ്ഞു.ഡാലസിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് നാലു ഗോളുകളും പിറന്നത്.
കളിയുടെ 51-ാം മിനുറ്റിൽ നായകൻ വിർജിൽ വാൻ ഡൈക്ക് ആണ് ഒരു ഹെഡറിലൂടെ നെതർലൻഡ്സിനെ മുന്നിൽ എത്തിച്ചത്. എന്നാൽ അധികം വൈകാതെ 57-ാം മിനുറ്റിൽ കീറ്റോ നകമുറയിലൂടെ ജപ്പാൻ സമനില പിടിച്ചു. എന്നാൽ 64ആം മിനുട്ടിൽ ക്രിസെൻസിയോ സമ്മർവില്ലെ മനോഹരമായ ഗോളിലൂടെ നെതെർലാൻഡ്സിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ വിജയാഘോഷത്തിനു തയ്യാറായിരുന്ന ഡച്ചുകാരെ ഞെട്ടിച്ച് 89-ാം മിനിറ്റിൽ ലഭിച്ച അവസരം മുതലെടുത്ത കമാട ജപ്പാന്റെ സമനില ഗോൾ കണ്ടെത്തി
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.