തിരുവനന്തപുരം: പത്തുമാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകൾ ആലിന്‍ ഷെറിന്‍ എബ്രഹാമിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് മരിച്ച ആലിന്‍ ഷെറിന്‍ എബ്രഹാം. റോഡപകടത്തെ തുടർന്നാണ് കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചത്.
കുട്ടിയുടെ രണ്ട് വൃക്കകൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് ദാനം ചെയ്യുക. കരൾ, ഹൃദയ വാൾവ്, കോർണിയ എന്നിവയാണ് ദാനം ചെയ്യുന്ന മറ്റ് അവയവങ്ങൾ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.