പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് സമ്മാനം നൽകുമെന്ന പരസ്യം വിവാദമായതോടെ ബെവ്കോ നിലപാട് മാറ്റി.
പാലക്കാട് മലബാർ ഡിസ്റ്റിലറിയിൽ നിന്ന് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേര് നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു വാർത്താക്കുറിപ്പിലൂടെ നേരത്തെ അറിയിച്ചത്.
മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി എത്തിയതോടെ, തങ്ങൾ ഇങ്ങനെയൊരു പരസ്യം നൽകിയിട്ടില്ലെന്ന വാദമാണ് ബെവ്കോ ഇപ്പോൾ കോടതിയിൽ ഉയർത്തിയത്.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബെവ്കോയ്ക്ക് ഇത്തരം മത്സരത്തെക്കുറിച്ച് അറിവില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.