തളിപ്പറമ്പ:പി ജി ആൻ്റ് റിസേർച്ച് ഡിപാർട്മെൻ്റ് ഓഫ് കെമിസ്ട്രി, സർ സയ്യിദ് കോളേജ് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻ്റ് എൻവയോൺമെൻ്റിൻ്റെ സഹകരണത്തോടെ അഡ്വാൻസസ് ഇൻ കമ്പ്യൂട്ടേഷണൽ കെമിസ്ട്രി എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ അവസാനിച്ചു.
സെമിനാർ കണ്ണൂർ സർവകലാശാല ഡയറക്ടർ ഓഫ് സ്റ്റുഡൻ്റ് സർവ്വീസ് കെ വി സുജിത് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ ഇസ്മയിൽ ഒലായിക്കര അദ്ധ്യക്ഷത വഹിച്ചു.കോളേജ് മാനേജർ അഡ്വ: പി മഹമൂദ് മുഖ്യാതിഥിയായി പങ്കെടുത്തു.നാല് സെഷനുകളിലായിപാലക്കാട്
ഐ ഐ ടി അസോസിയേറ്റ് പ്രൊഫസർ ഡോ: എ പത്മേഷ്, കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ: എ ആർ ബിജു, ഡോ: ടി പി വിനോദ് ,മദ്രാസ് ഐ ഐ ടി അസിസ്റ്റൻറ് പ്രൊഫസർ ഡോ: കെ എ സൂരജ് എന്നിവർ വിഷയാവതരണം നടത്തി.
പന്ത്രണ്ട് ഗവേഷണ പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു.സമാപന സമ്മേളനം കോളേജ് മാനേജർ അഡ്വ:പി മഹമൂദ് ഉദ്‌ഘാടനം ചെയ്തു.പ്രിൻസിപ്പൾ ഇൻ ചാർജ് ഡോ: ടി പി നഫീസ ബേബി അധ്യക്ഷത വഹിച്ചു.
കെമിസ്ട്രി വിഭാഗം അധ്യക്ഷ പി ഷഹബാനു, സെമിനാർ കൺവീനർമാരായ ഡോ: സരയൂ ജയദേവൻ, ഡോ: പി എം ഫാസില എന്നിവർ പ്രസംഗിച്ചു. കേരളം, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി അധ്യാപകരും, ഗവേഷകരും വിദ്യാർഥികളും ഉൾപ്പെടെ നൂറ്റി അമ്പതിലധികം പേർ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.