Read report

തൃച്ചംബരത്ത് ചെറിയ ഉത്സവം ഫെബ്രുവരി 13 മുതൽ ആരംഭിക്കും

തൃച്ചംബരത്ത് ചെറിയ ഉത്സവം ഫെബ്രുവരി 13 മുതൽ ആരംഭിക്കും

തളിപ്പറമ്പ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെറിയ ഉത്സവം ഫെബ്രുവരി 13ന് തുടങ്ങും .
വൈകുന്നേരം 6 മണിക്കും രാത്രി 8 മണിക്കും ശ്രീകൃഷ്ണൻ്റെ എഴുന്നള്ളിപ്പ് വിഗ്രഹം മൂന്നു തവണ ക്ഷേത്ര പ്രദക്ഷിണം വെക്കുന്ന ചടങ്ങാണ് ചെറിയുത്സവം.
ശ്രീകൃഷ്ണ ബിംബം എഴുന്നള്ളിക്കുന്ന പാക്കത്തില്ലത്തെ ബ്രാഹ്മണൻ വൈകുന്നേരം 6 മണിക്കു ശേഷം എഴുന്നള്ളിപ്പ് ബിംബം എഴുന്നള്ളിച്ച് ശ്രീ ഭഗവതിയുടെ മണാട്ടിയിൽ ( പള്ളിയറ) വെച്ച് ശ്രീകൃഷ്ണനും ഭഗവതിക്കും  കൂട്ടായി മലര്, പഴം, ശർക്കര, നിവേദ്യം ചെയ്യും. 
രാത്രിയിലും ഇവിടെ വെച്ച് രണ്ട് പേർക്കും കൂട്ടായി ശർക്കര പായസം നിവേദിക്കും.  
ഈ ഒരു ചടങ്ങ് ക്ഷേത്രത്തിൽ ഫിബ്രുവരി 13 മുതൽ മാർച്ച് 6 വരെ മാത്രമാണുള്ളത്.
ചെറിയ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 13  മുതൽ മാർച്ച് 5 വരെ സന്ധ്യക്ക്   7.15 മുതൽ 8.15 വരെ ക്ഷേത്രത്തിൽ ആധ്യാത്മിക പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട് .പതിനാറോളം പേർ വിവിധ വിഷയങ്ങളിൽ 
പ്രഭാഷണം നടത്തും .മാർച്ച് 6 മുതൽ 20 വരെ കൊടിയേറ്റത്തോടു കൂടിയ ഉത്സവം നടക്കും.






രാജൻ തളിപ്പറമ്പ
2026-02-12



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.