പയ്യന്നൂര്‍:റിട്ട. എസ്. ഐ യെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.കാങ്കോല്‍ പാനോത്ത് സ്വദേശി രാമന്തളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം താമസിക്കുന്ന കിഴക്കിലോട്ട് വീട്ടില്‍ രാധാകൃഷ്ണന്‍ മാരാറാ (63)ണ് മരിച്ചത്. ബുധനാഴ്ചരാവിലെ പതിനൊന്നരയോടെയാണ് സംഭവം.ആദ്യഭാര്യ മിനിവര്‍ഷങ്ങൾക്ക് മുമ്പ് കാങ്കോലിലുണ്ടായ വാഹനാപകടത്തിലും മകന്‍ യദുകൃഷ്ണന്‍ ആറുവര്‍ഷം മുമ്പ് വൈപ്പിരിയത്തുണ്ടായ വാഹനാപകടത്തിലും മരണമടഞ്ഞിരുന്നു.
നിലവിലെ ഭാര്യ:കെ.രമാദേവി.സഹോദരങ്ങള്‍:ഗോപിനാഥന്‍, ശ്രീധരന്‍, ഗൗതമന്‍, പത്മാക്ഷി, രാജലക്ഷമി. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പരിയാരത്തെ
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിൽ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച്ച രാവിലെ പത്തോടെ രാമന്തളിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം പതിനൊന്നരയോടെ കുരിശുമുക്കിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.