ലോകത്തിലെ ഏറ്റവും വലിയ സുരക്ഷിത നഗരമായി യുഎഇ തലസ്ഥാനമായ അബുദാബിയെ വീണ്ടും തെരഞ്ഞെടുത്തു. നംബിയോയുടെ ആഗോള റാങ്കിങ്ങിലാണ് തുടർച്ചയായി പത്താംവർഷവും അബുദാബി സുരക്ഷിത നഗരമായത്. 150 രാജ്യങ്ങളിലായി 400 ലേറെ നഗരങ്ങളിൽ നടത്തിയ സർവേയിലാണ് ഈ അംഗീകാരം.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആർക്കും ഒറ്റയ്ക്ക് സുരക്ഷിതമായി യാത്ര ചെയ്യാം, കുറ്റകൃത്യങ്ങൾ കുറവ്, ഉയർന്ന പൊതുജനവിശ്വാസം തുടങ്ങിയവയാണ് സർവേയിൽ ഒന്നാമതെത്താൻ അബുദാബിയെ സഹായിച്ചത്.അബുദാബി പൊലീസിൻ്റെ ഡിജിറ്റൽവത്ക്കരണം, എഐ സ്മാർട്ട് പൊലീസ് സേവനം എന്നീ മുൻകരുതൽ നടപടികളാണ് സുരക്ഷയ്ക്ക് സഹായകമായത്. പൊതു സുരക്ഷയ്ക്കായി തയ്യാറാക്കിയിരിക്കുന്ന സേഫ് സിറ്റി സംവിധാനമാണ് വേഗത്തിലുള്ള കാരണമായത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.