കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ വൻവിജയത്തിന് പിന്നാലെ അണികളുടെ വിജയാഘോഷം അതിര് വിടരുതെന്ന് മുന്നറിയിപ്പുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ആണും പെണ്ണും ഇടപഴകി ഡാൻസ് ചെയ്യുന്നത് സാമൂഹിക അപചയത്തിന് കാരണമാകുമെന്നും ഇതര പാർട്ടിക്കാർ ആഘോഷിക്കുന്നത് പോലെ ലീഗുകാർ ചെയ്യരുതെന്നുമാണ് ലീഗ് നേതാവ് ഫേസ്ബുക്കിൽ കുറിച്ചത്.
ഡിജെ ഡാൻസും പാട്ടും കണ്ട് ദുഃഖിക്കുന്നവർ പാർട്ടിയിലുണ്ടെന്നും ഷാഫി ചാലിയം കൂട്ടിച്ചേർത്തു. ഇതര പാർട്ടി വേദികളിൽ മുസ്ലിം ആൺ, പെൺകൊടിമാർ ഇടകലർന്ന് നൃത്തം ചവിട്ടിയാലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല. എന്നാൽ ലീഗ് വേദിയിലാണെങ്കിൽ അതിൻ്റെ സ്വഭാവം മാറും. ആദ്യം അത് മനസ്സിലാക്കേണ്ടത് ലീഗുകാർ തന്നെയാണെന്നും ഷാഫി ചാലിയം ഫേസ്ബുക്കിൽ കുറിച്ചു.
നമ്മുടെ മഹത്തായ സംസ്കാരങ്ങളും പാരമ്പര്യങ്ങളും മാറ്റിവെച്ച്, ആധുനിക പാശ്ചാത്യ ഡീജേ ഡാൻസുകളും അട്ടഹാസിക്കുന്ന പാട്ടുകളും ഇടകലർന്ന നൃത്തങ്ങളുമായി, നമ്മുടെ കുട്ടികളെ കാണുന്നതിൽ ദുഃഖിക്കുന്ന ഒരു രക്ഷാകൃത്ത സമൂഹവും, ആദരണീയരായ പണ്ഡിതരും നമ്മുടെ പാർട്ടിയിലുണ്ടെന്നും നേതാവ് വ്യക്തമാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.