ശബരിമല: മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര 23-ന് രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.
26-ന് വൈകുന്നേരം ദീപാരാധനയ്ക്ക് മുമ്പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 23-ന് രാവിലെ അഞ്ച് മണി മുതൽ ഏഴ് വരെ ആറന്മുള ക്ഷേത്രാങ്കണത്തിൽ തങ്കഅങ്കി ദർശിക്കാം.
തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചതാണ് തങ്ക അങ്കി. 27-ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.