സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടുത്ത സാമ്പത്തിക വർഷത്തിൽ രാജ്യത്ത് 200 മുതൽ 300 വരെ പുതിയ ശാഖകൾ തുറക്കുമെന്ന് ബാങ്ക് ചെയർമാൻ സി.എസ്. ഷെട്ടി അറിയിച്ചു.
മികച്ച വളർച്ചാ സാധ്യതയുള്ള ഇടങ്ങൾ തിരിച്ചറിഞ്ഞ് അവിടെ പുതിയ ശാഖകൾ ആരംഭിക്കാനാണ് പദ്ധതി.
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി വർഷംതോറും 16,000 പേരെ വരെ നിയമിക്കുമെന്ന് ബാങ്ക് വ്യക്തമാക്കുന്നു.
2025 മാർച്ച് വരെയുള്ള കണക്കനുസരിച്ച് എസ്ബിഐയിൽ 2.36 ലക്ഷം ജീവനക്കാരുണ്ട്, ഇതിൽ 28% സ്ത്രീകളാണ്.
2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ജീവനക്കാരുടെ ചെലവ് 11% വർദ്ധിച്ച് ₹36,837 കോടി ആയി. ഗ്രാമപ്രദേശങ്ങളിലേക്കും ‘ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ്’ ഉണ്ടാകും.
എസ്ബിഐയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് (OSS) ഇനി നഗരങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് എസ്ബിഐയുടെ ലക്ഷ്യം.
എടിഎം ലഭ്യത, അറ്റകുറ്റപ്പണി, ശുചിത്വം, പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ ഇവർ ഇടപെടുന്നു
കാർഷികവും ചെറുകിട വ്യവസായങ്ങളും നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് ഇടപാട് അപേക്ഷകൾ ശേഖരിക്കുന്നു. 60,000+ എടിഎമ്മുകൾ നിരീക്ഷിക്കുന്നു
ഇവയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെ ‘എടിഎം മിത്രങ്ങൾ’ എന്ന് വിളിക്കുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.