ദീർഘമായ സ്ക്രീൻ ടൈം വില്ലനാകും; അറിഞ്ഞിരിക്കാം കംപ്യൂട്ടർ വിഷൻ സിൻഡ്രോം

അത്ര നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഇതെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഫോൺ നോക്കികൊണ്ട് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. രാവിലെ മുതൽ ഒരു ദിനം അവസാനിക്കും വരെ നമ്മുടെ കണ്ണ് സ്‌ക്രീനിൽ ആയിരിക്കും. ഒന്നുകിൽ മൊബൈൽ ഫോൺ അല്ലെങ്കിൽ ലാപ്ടോപ്പോ കമ്പ്യൂട്ടറോ. സുദീർഘമായ സ്ക്രീൻ ടൈം കണ്ണിനുണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങൾ ചെറുതല്ല. തലവേദന, കണ്ണുവേദന, ഉറക്കമില്ലായ്മ തുടങ്ങിയവ അവയിൽ പ്രധാനമാണ്. കണ്ണിന് വിശ്രമം നൽകിയില്ലെങ്കിൽ നിങ്ങൾക്ക് ഡിജിറ്റൽ ഐ സ്‌ട്രെയിൻ അഥവ കംപ്യൂട്ടർ വിഷൻ സിൻഡ്രം വരാൻ സാധ്യതയുണ്ടെന്നാണ് ആരോ​ഗ്യ വിദഗ്‌ധർ പറയുന്നത്.

അത്ര നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഇതെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കാര്യമായ ശ്രദ്ധയും പരിചരണവും കണ്ണുകൾക്ക് നൽകിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് മുന്നറിയിപ്പ്. കണ്ണിന് ആയാസം, തലവേദന, മങ്ങിയ കാഴ്ച, വരണ്ട കണ്ണുകൾ, കഴുത്തിലും തോളിലും വേദന തുടങ്ങിയവയാണ് കംപ്യൂട്ടർ വിഷൻ സിൻഡ്രോമിൻ്റെ പ്രധാന ലക്ഷണങ്ങൾ. ജോലി ചെയ്യുന്ന മുതിർന്നവരെ മാത്രമല്ല ഫോൺ ഉപയോഗം കൂടുതലുള്ള കുട്ടികളെയും ഇത് ബാധിക്കാം.

ഇനി ഇത് അന്ധതയ്ക്ക് കാരണമാകുമോ എന്ന ആശങ്ക ആർക്കെങ്കിലും ഉണ്ടെങ്കിൽ മങ്ങിയ കാഴ്ചയ്ക്ക് കാരണമാകുമെങ്കിലും പൂർണമായി കാഴ്ച നഷ്ടപ്പെടുമെന്നത് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല. എങ്കിലും കാര്യമായ വ്യായാമവും ശ്രദ്ധയും വേണമെന്ന കാര്യം മറന്നുപോകരുത്. ഏത് രോ​ഗവും വരാതിരിക്കാനാണ് ആദ്യം കരുതൽ വേണ്ടത്. കംപ്യൂട്ടർ വിഷൻ സിൻഡ്രാേം വരാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

20-20 റൂൾ ആണ് ഏറ്റവും പ്രധാനം. കണ്ണിൻ്റെ നല്ല ആരോഗ്യത്തിനായി നമുക്ക് ശീലിക്കാവുന്ന ഒന്നാണിത്. ഇടയ്ക്കിടയ്ക്ക് കണ്ണുകൾക്ക് ബ്രേക്ക്‌ കൊടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതായത് ഓരോ 20 മിനിറ്റിലും കണ്ണുകൾക്ക് സ്ക്രീനിൽ നിന്ന് ഇടവേള കൊടുക്കണം. 20 മിനിറ്റ് ഇടവേളകൾ എടുത്ത് 20 അടി ദൂരെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കന്റ്‌ നോക്കാനാണ് 20-20 റൂൾ നിർദേശിക്കുന്നത്. ഇത് ശീലമാക്കുന്നതോടെ നിങ്ങളുടെ കണ്ണുകൾക്കുള്ള ഓവർ സ്‌ട്രെയിൻ കുറയ്ക്കാനും ഒരു റിഫ്രഷ്മെന്റ് ലഭിക്കുകയും ചെയ്യും.

മറ്റൊന്ന് സ്ക്രീൻ ബ്രൈറ്റ്നെസ് അഡ്ജസ്റ്റ് ചെയ്യുന്നതാണ്. നമ്മുടെ കണ്ണുകളെ കംഫർട്ട് ആക്കുന്നതിനു ഇത് സഹായിക്കും. നമ്മുടെ ചുറ്റുപാടുകൾക്കനുസരിച്ച് വേണം സ്ക്രീൻ ബ്രൈറ്റ്നെസ് അഡ്ജസ്റ്റ് ചെയ്യാൻ. പ്രത്യേകം ശ്രദ്ധിക്കുക ഒരിക്കലും കൂടിയതോ കുറവോ അളവിൽ ബ്രൈറ്റ്‌നെസ് വയ്ക്കാതിരിക്കുക.

ഇടയ്ക്കിടെ കണ്ണുകൾ ചിമ്മുന്നതാണ് മറ്റൊരു വ്യായാമം. ദീർഘ നേരമുള്ള സ്ക്രീൻ ഉപയോഗം ചിലപ്പോൾ നിങ്ങളുടെ കണ്ണുകളുടെ സ്വഭാവികമായ ചിമ്മലുകളുടെ ഫ്രിക്വൻസി കുറയ്ക്കാൻ സാധ്യതയുണ്ട്. ഇത് കണ്ണുകളുടെ വരൾച്ചയ്ക്കും, ചൊറിച്ചലിനും ഇടയാക്കിയേക്കാം. അതുകൊണ്ട് തന്നെ കണ്ണുകൾ ഇടയ്ക്കിടെ ചിമ്മുന്നത് ശീലമാക്കുക. ഇതോടൊപ്പം തന്നെ കണ്ണുകളുടെ വരൾച്ച കുറയ്ക്കാനായി ഡോക്ടറുടെ നിർദേശ പ്രകാരം ഐ ഡ്രോപ്പുകൾ ഉപയോഗിക്കാവുന്നതുമാണ്.

മറ്റൊന്നാണ് മികച്ച റസല്യൂഷനുള്ള ആന്റി ഗ്ലയർ ടെക്നോളജിയോടുകൂടിയ സ്ക്രീനുകൾ ഉപയോഗിക്കുക എന്നത്. ഇതോടൊപ്പം നമ്മൾ സ്ക്രീനിൻ്റെ മുന്നിൽ ഇരിക്കുന്നത് ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുക. കഴുത്തിനു നടുവിനും സപ്പോർട്ട് കിട്ടുന്ന രീതിയിലുള്ള കസേരകൾ ഉപയോഗിക്കാൻ ശ്രമിക്കുക. കൂടാതെ റെഗുലറായ കണ്ണ് പരിശോധനയും ആരോഗ്യകരമായ കണ്ണുകൾക്കായി സഹായിക്കും. കണ്ണിനു വരുന്ന ഒരു അസുഖവും അവഗണിക്കാതിരിക്കുക. ശരിയായ വ്യായാമവും, നല്ല ചികിത്സയും ഉറപ്പാക്കിയാൽ മാറ്റാവുന്നതാണ് കംപ്യൂട്ടർ വിഷൻ സിൻഡ്രോം. ശ്രദ്ധിക്കുക ആരോ​ഗ്യ സംബന്ധമായ ഏതുകാര്യവും തുടങ്ങുന്നതിന് മുന്നേ നിങ്ങളുടെ ഡോക്ടറുടെ നിർദേശം തേടുക.






News Desk
2025-11-15



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.