നാളെ (നവംബർ 15 ശനിയാഴ്ച) തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറായി ചുമതലയേറ്റെടുക്കുന്ന കെ.ജയകുമാർ ശ്രീഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി ഗുരുവായൂരിലെത്തി. ഇന്നു വൈകിട്ട് നാലരയോടെ പത്നിക്കും മകനുമൊപ്പം ശ്രീ ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു.കാണിക്കയുമർപ്പിച്ചു.. വൈകിട്ട് അഞ്ചരയോടെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചെമ്പൈ സുവർണ ജൂബിലിയുടെ സമാപന സമ്മേളനം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം നിറഞ്ഞ സദസിനോടായി പറഞ്ഞു.'" തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനം ആകസ്മികമായി ,അപ്രതീക്ഷിതമായി എന്നിൽ എത്തിച്ചേർന്നതാണ്. ഗുരുവായൂരപ്പനെന്ന വലിയ ശക്തിയുടെ മുന്നിൽ എൻ്റെ കർമ്മശേഷി അടിയറവ് ചെയ്യുന്നു.പ്രതികൂല കാലത്ത് ആത്മബലവും ധിഷണാബലവും കർമ്മബലവും വൈകാരിക ബലവും നൽകാൻ ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു .അദ്ദേഹം പറഞ്ഞു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനൊപ്പമാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.