ഒടുവില്‍ പഠനം തുടങ്ങി; അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ കാരണം തേടി സംസ്ഥാന ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് പിടിവിട്ട് പടരുന്ന അമീബിക്ക് മസ്തിഷ്‌ക ജ്വരത്തില്‍ ഒടുവില്‍ പഠനം തുടങ്ങി ആരോഗ്യവകുപ്പ്.
രോഗം ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ ആരോഗ്യ വകുപ്പും ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ(ഐ.സി.എം.ആര്‍.) വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനം ആരംഭിച്ചു.
കോഴിക്കോടാണ് ഫീല്‍ഡുതല പഠനം തുടങ്ങിയിരിക്കുന്നത.് വരും ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും.
ആഗോള തലത്തില്‍ 99 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാല്‍ കേരളത്തില്‍ രോഗം നിര്‍ണയവും വിദഗ്ധ ചികിത്സയും മരണ നിരക്ക് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.
കേരളത്തിലെ മരണ നിരക്ക് 24 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചത് നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ മികവ് തന്നെയാണ്.
കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും മൈക്രോബയോളജി വിഭാഗത്തില്‍ അമീബ കണ്ടെത്താനുള്ള സംവിധാനമുണ്ട്. ഇതനുസരിച്ച് ചികിത്സ തുടങ്ങാനാകും.
അമീബ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് ഏത് അമീബയാണെന്ന് കണ്ടെത്താനുള്ള സ്പീഷീസ് ഐഡന്റിഫിക്കേഷനും മോളിക്യുലാര്‍ സങ്കേതത്തിലൂടെ അമീബയുടെ രോഗ സ്ഥിരീകരണവും നടത്താനുള്ള സംവിധാനം തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
എന്നാല്‍ രോഗത്തിന്റെ ഉറവിടം നിര്‍ണയിക്കാന്‍ പലപ്പോഴും സാധിക്കാതെ വരുന്നത് വലിയ വീഴ്ചയാണ്. ചുരുക്കം കേസുകളില്‍ മാത്രമാണ് കൃത്യമായ ഉറവിടം കണ്ടെത്തിയിട്ടുള്ളത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.