കണ്ണൂർ: സിപിഐഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പി.പി. ദിവ്യയ്ക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരിക്കെ കാർട്ടൺ എന്ന കമ്പനിക്ക് കരാറുകൾ നൽകിയതിൽ അഴിമതി എന്ന പരാതിയിലാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കണമെന്നും കെഎസ് നേതാവ് മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. പാർട്ടിയുമായി അകലുന്നെന്ന് സൂചിപ്പിച്ച് ദിവ്യ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് സർക്കാരിൻ്റെ നിർണായക നീക്കം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.