India

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേ മാതരമില്ല; ആലപിച്ചത് തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേ മാതരമില്ല; ആലപിച്ചത് തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും

 

ചെന്നൈ: IIT മദ്രാസിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേമാതരം പാടിയില്ല. പാടിയത് ദേശീയഗാനവും തമിഴ് തായ് വാഴ്ത്തും മാത്രം. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിലാണ് വന്ദേമാതരം പാടാതിരുന്നത്. വൈകിട്ട് ജയ്ഗോപാൽ ഗരോഡിയ സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് നരേന്ദ്രമോദി മടങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ സന്ദർശനം പൂർത്തിയായി. 13,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട സർവീസ് നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. വടപളനിമുതൽ പൂനമല്ലി വരെയാണ് പുതിയ ലൈൻ.

പതിനൊന്ന് മണിയോടെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ടെത്തി സ്വീകരിച്ചു. പിന്നീട് റോഡ് ഷോയായി പോരൂർ ബൈപാസ് മെട്രോ സ്റ്റേഷനിലേക്ക്. രണ്ടാംഘട്ട സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം, പോരൂർ മുതൽ പൂനമല്ലിവരെ മെട്രോയിൽ യാത്ര.

ഐഐടിയിലെ ഐഐടി മദ്രാസിലെ സുധ ഗോപാലകൃഷ്ണൻ ബ്രയിൻ സെന്റർ ഉദ്ഘാടനത്തിന് ശേഷം, അഞ്ച് അമൃത് ഭാരത് റെയിൽവെ സ്റ്റേഷനുകളുടെ നവീകരണം, മൂന്ന് റെയിൽവെ ഫ്ളൈ ഓവറുകൾ, കാരയ്ക്കൽ-പേരളം റെയിൽ ലൈനിൻ, മൂന്ന് തുറമുഖങ്ങളുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതികൾ, പ്രശസ്ത സംഗീതജ്ഞൻ ഇളയരാജ സ്ഥാപിച്ച മ്യൂസിക് റിസർച്ച് സെന്റർ എന്നിവ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു.

തമിഴ് നാട്ടിലെ ഭൂരിഭാഗം മുഖ്യമന്ത്രിമാർക്കൊപ്പം പ്രവർത്തിയ്ക്കാൻ അവസരം ലഭിച്ചുവെന്നും സംസ്ഥാനത്തിന്റെ വികസനമാണ് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ഒരുമിച്ച് പ്രവർത്തിച്ചാൽ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിയ്ക്കുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് പറഞ്ഞു.






News Desk
2026-10-11



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.