സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കരുനാഗപ്പള്ളി എംഎൽഎ സിആർ മഹേഷ്. മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് കാറിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഖേദപ്രകടനവുമായി എംഎൽഎ രംഗത്തെത്തിയത്. സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
നിലവിലെ കായികമന്ത്രിയുടെ പഴ്സനൽ സ്റ്റാഫംഗം ജെയ്സണാണ് അന്ന് വാഹനം ഓടിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുതുപ്പള്ളിയിലേക്കുള്ള യാത്രയിലാണ് നിയമലംഘനം നടന്നത്. വാഹനമോടിച്ചിരുന്ന ആളും ഇയാളും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. വാഹനം ഓടിക്കുന്നതിനിടെ ചിത്രീകരിച്ച റീലാണ് പ്രചരിച്ചത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.