അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി; പരമ്പര തൂത്തുവാരി ആതിഥേയർ

അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി; പരമ്പര തൂത്തുവാരി ആതിഥേയർ

ബെൽഫാസ്റ്റ്:അയർലൻഡിനെതിരായ രണ്ടു മത്സരങ്ങളുടെ ടി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. പരമ്പരയിലെ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ലോകചാമ്പ്യന്മാർ 2024 ജനുവരിക്ക് ശേഷം ആദ്യമായി ഒരു ടി20 പരമ്പരയിൽ പരാജയപ്പെട്ടു. ഇന്ന് ബെൽഫാസ്റ്റിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യ ഒരു റൺസിനാണ് പരാജയം ഏറ്റുവാങ്ങിയത്.  155 റൺസ് എന്ന വിജയലക്‌ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 153/9 എന്ന സ്‌കോറിൽ ഒതുങ്ങി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ  ഹാരി ടെക്ടറിന്റെ അർധസെഞ്ച്വറിയുടെയും  ബെഞ്ചമിൻ കാലിട്സിന്റെ 37 റൺസിന്റെയും പിൻബലത്തിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ പ്രിൻസ് യാദവ് ആണ് ഇന്ത്യയ്ക്കായി  തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും റൺസ് എടുക്കാതെ മടങ്ങി. പിന്നാലെ നായകൻ ശ്രേയസ് അയ്യരും ഇഷാൻ കിഷനും നിരാശപ്പെടുത്തിയപ്പോൾ പവർ പ്ലേയിൽ 49/4 എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.

പിന്നാലെ എത്തിയ തിലക് വർമ്മ ഫിഫ്റ്റി അടിച്ചു പ്രതീക്ഷ ജനിപ്പിച്ചെങ്കിലും അധികം വൈകാതെ മടങ്ങി. അവസാന ഓവറുകളിൽ ഹർഷിത് റാണ പൊരുതിയെങ്കിലും സിക്സ് അടിക്കാനുള്ള ശ്രമത്തിൽ ഒരു പന്ത് മാത്രം ബാക്കി നിൽക്കേ പുറത്തായി. പിന്നാലെ അവസാന പന്തിൽ പ്രിൻസ് യാദവ് സിക്സ് പറത്തിയെങ്കിലും ഏറെ വൈകി പോയിരുന്നു.വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് ഉൾപ്പടെയുള്ള തീരുമാനങ്ങളുടെ പേരിൽ വിമർശനം ഏറ്റ നായകൻ ശ്രേയസ്സ് ആയ്യർ, നായകനായി അരങ്ങേറിയ  പരമ്പരയിൽ തോൽവി വഴങ്ങിയതിന്റെ നാണക്കേടും സ്വന്തം പേരിലാക്കാക്കി.






News Desk
2026-06-29



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.