മിയാമിയിൽ സെലക്കാവോ താളം: സ്കോട്ലൻഡിനെയും തകർത്ത് ബ്രസീൽ മുന്നോട്ട്

മിയാമിയിൽ സെലക്കാവോ താളം: സ്കോട്ലൻഡിനെയും തകർത്ത് ബ്രസീൽ മുന്നോട്ട്

ഹൂസ്റ്റൺ:മിയാമിയിലെ പുൽമൈതാനത്ത് സെലക്കാവോ താളം മുഴങ്ങിയപ്പോൾ സ്കോട്ലൻഡിനെ എതിരില്ലാത്തെ മൂന്ന് ​ഗോളുകൾക്ക് തകർത്ത് ബ്രസീൽ. ​ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ എതിരാളികളെ നിഷ്പ്രഭമാക്കി ചാമ്പ്യന്മാരായാണ് കാനറിപ്പട റൗണ്ട് ഓഫ് 32 വിലേക്ക് മാർച്ച് ചെയ്യുന്നത്. എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് സ്കോട്ലൻഡിനെ നിഷ്പ്രഭമാക്കി ​ഗ്രൂപ്പ് സിയിൽ ചാമ്പ്യന്മാരായാണ് കാനറിപ്പട അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്നത്.
സൂപ്പർ താരം നെയ്മർ ഇല്ലാതെയായിരുന്നു ബ്രസീലിന്റെ സ്റ്റാർട്ടിങ് ലൈനപ്പ്. ഇരട്ട ​ഗോൾ നേടിയ വിനീഷ്യസ് ജൂനിയറും കുന്യയുമാണ് ബ്രസീലിനായി വലകുലുക്കിയ താരങ്ങൾ

ഏഴാം മിനിറ്റിൽ സ്കോട്ലൻഡിന്റെ പ്രതിരോധ പിഴിവിൽ നിന്ന് ലഭിച്ച പന്ത് റയാനിൽ നിന്ന് സ്വീകരിച്ച് സ്കോട്ലൻഡ് ​ഗോളിയെ ചടുലമായ താളത്തിൽ കബളിപ്പിച്ച് വനീഷ്യസ് ജൂനിയർ ​ഗോളാക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വലതുവശത്തു നിന്ന് ​ഗബ്രിയേൽ നൽകിയ ക്രോസ് ഹെഡറിലൂടെ ​ഗോളാക്കിയായിരുന്നു വിനീഷ്യസിന്റെ രണ്ടാം ​ഗോൾ. 22-ാം മിനിറ്റിൽ വിനീഷ്യസ് പന്ത് വലയിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ റഫറി ​ഗോൾ നിഷേധിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ബ്രസീലിയൻ ആക്രമണം ഇടതടവില്ലാതെ നേരിടുകയായിരുന്നു സ്കോട്ലൻഡ്. ​ഗോളവസരങ്ങളും പലതും മിസ്സായെങ്കിലും 60-ാം മിനിറ്റിൽ നൃത്തച്ചുവടുകളെ അനുസ്മരിപ്പിക്കും വിധം പ്രതിരോധ താരത്തെ കബളിപ്പിച്ച് മനോഹരമായൊരു പാസ് ഗുയിമാറസ് കുന്യയ്ക്ക് നൽകുകയായിരുന്നു ക്ലിനിക്കൽ ഫിനിഷിലൂടെ പന്ത് ​ഗോൾ വലയിൽ.

64-ാം മിനിറ്റിൽ സ്കോട് മക്ടോമിനിയുടെ അപകടകരമായ ​ഗോൾ ശ്രമം ബ്രസീൽ ​ഗോളി അലിസൺ തട്ടിയകറ്റുകയും ചെയ്തു. 76-ാം മിനിറ്റിൽ കുന്യയെ പിൻവലിച്ച് അൻസലോട്ടി നെയ്മറെ കളത്തിലിറക്കി. 941 ദിവസങ്ങൾക്ക് ശേഷമായിരുന്നു അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുന്നതിനായി നെയ്മർ മൈതാനത്തേക്കെത്തുന്നത്.






News Desk
2026-06-25



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.