ബേക്കൽ: പള്ളിക്കര കല്ലിങ്കാലിന് സമീപം തീരക്കടലിൽ കുളിക്കാനിറങ്ങിയ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളെ കാണാതായി. കൊച്ചി സ്വദേശി അഭിജിത്ത് (20), അപ്പു ടി അബ്രഹാം (20) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.ബേക്കൽ ബീച്ച് സന്ദർശിക്കാനാണ് ഇവർ നാലംഗ സംഘമായി എത്തിയത്. ബീച്ച് കണ്ടശേഷം ഇവർ കല്ലിങ്കാലിന് സമീപത്തെ തീരത്ത് കടലിൽ കുളിക്കാനിറങ്ങി. ഇതിനിടെ ഇരുവരും ശക്തമായ തിരയിൽപ്പെട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. സന്ധ്യാനേരത്ത് ഇവരെ റെഡ്‌മൂൺ ബീച്ചിന് സമീപം കണ്ടവരുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.