തളിപ്പറമ്പ: കേരളത്തിലെ ഏറ്റവും പ്രധാന പെട്ടതും പുരാതനവുമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ
സഹ്യപർവത നിരകളിൽ സ്ഥിതി ചെയ്യുന്ന കൊട്ടിയൂർ മഹാദേവ ക്ഷേത്രം.
'ദക്ഷിണകാശി' എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം ദക്ഷയാഗം നടന്ന സ്ഥലവും സതീദേവി അഗ്നി പ്രവേശം ചെയ്ത പുണ്യ ഭൂമിയുമായി ട്ടാണ് ഹിന്ദു മത വിശ്വാസികൾ വിശ്വസിച്ചു പോരുന്നത്.
28 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാൻ കേരളം കൂടാതെ കർണാടക, തമിഴ് നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇത്തവണ അമ്പത് ലക്ഷത്തിനു മുകളിൽ ഭക്തരാണ് എത്തി കൊണ്ടി രിക്കുന്നത്.
കൂടാതെ അവിടെ വരുന്നവർ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം കൂടി സന്ദർശിക്കുക എന്നത് വിശ്വാസികളുടെ ആഗ്രഹം കൂടിയാണ്.
തൽഫലമായി തളിപ്പറമ്പ പട്ടണം ഉൾകൊള്ളാൻ പറ്റാവുന്നതിൽ തിരക്കും ഗതാഗത തടസ്സവും അനുഭവിച്ചു വരികയാണ്.
ദർശനതിന് വരുന്നവർക്ക് താമസസൗകര്യം കിട്ടാനില്ല. എല്ലായിടത്തും ബുക്കിoഗാണ്. വാഹനം പാർക് ചെയ്യാനുള്ള സൗകര്യം ഇല്ലാത്തതിനാൽ റോഡുകൾ നിശ്ചലമാകുന്ന അവസ്ഥയാണ് വൈകുന്നേരങ്ങളിൽ തളിപ്പറമ്പ പട്ടണം.
അവിടെയാണ് ഉദാത്തമായ മാതൃക സൃഷ്ടിച്ചു കൊണ്ട് സയ്യിദ് നഗർ ജുമാ മസ്ജിദ് കമ്മിറ്റി പള്ളി അങ്കണം തുറന്ന് കൊടുത്ത് ഭക്ഷണം പാകം ചെയ്യാനും വസ്ത്രം അലക്കാനും ബാത്‌റൂം സൗകര്യം അടക്കം ചെയ്തു കൊടുത്ത് '
ഹിന്ദു മത വിശ്വാസികൾക്ക് സഹായകരമാകുന്ന രീതിയിൽ മാതൃക കാട്ടിയത്.
അതു പോലെ പെരുന്നാൾ നമസ്കാരം നടക്കുന്ന ഈദ് ഗാഹ് ഗ്രൗണ്ട് കർണാടകയിൽ നിന്നും മറ്റും ദർശനത്തിന് വന്നവരുടെ വാഹനങ്ങൾ പാർക് ചെയ്യാൻ മൂന്ന് എക്രയാളം വരുന്ന സ്ഥലം തളിപ്പറമ്പ ജുമത് പള്ളി മുതവല്ലി തുറന്ന് കൊടുക്കുകയും വാഹനങ്ങൾ പാർക് ചെയ്യാനും
ജന തിരക്ക് നിയന്ത്രിക്കാൻ തളിപ്പറമ്പ യൂത്ത് ലീഗ് വൈറ്റ് ഗാർഡിന്റെ പ്രവർത്തകർ കൂടി ചേർന്നതോടെ ഒരു നാട് തന്നെ ഒരുമയോടെ രാജരാജേശ്വര ക്ഷേത്രം സന്ദർശനം നടത്തുന്ന വിശ്വാസികൾകു മുന്നിൽ മത സൗഹാർദ്ദത്തിന്റെ പുതിയ പാത തീർത്തിരിക്കുകയാണ്.
മതത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും തമ്മിലടിച്ചു കലഹം തീർക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ആഴത്തിൽ പുതിയ തലമുറയിലെ സഹോദരങ്ങൾക് ചിന്ത കൾക്ക് വഴി മരുന്നിട്ട്
നൽകുകയാണ് സയ്യിദ് നഗർ മഹല്ല് കമ്മിറ്റിയും ജുമത് പള്ളി മുതവല്ലിയും വൈറ്റ് ഗാർഡ് പ്രവർത്തകരും ചേർന്ന്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.