Read report

കുട്ടികൾ ക്കെതിരെ ലൈംഗികാതിക്രമം തുടർക്കഥയാവുന്നു.തളിപറമ്പ് സ്വദേശിനി സ്നേഹമർലിനെതിരെ കാപ്പ ചുമത്തിയേക്കും

കുട്ടികൾ ക്കെതിരെ ലൈംഗികാതിക്രമം തുടർക്കഥയാവുന്നു.തളിപറമ്പ് സ്വദേശിനി സ്നേഹമർലിനെതിരെ കാപ്പ ചുമത്തിയേക്കും

കണ്ണൂർ : കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം തുടർച്ചയായി നടത്തുന്ന തളിപറമ്പ് പുളിപറമ്പ് സ്വദേശിനിയായ 25 വയസുകാരിക്കെതിരെ നടപടി ശക്തമാക്കാൻ പൊലിസ് നീക്കം തുടങ്ങി. സ്വന്തംവീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 16 വയസുകാരിയെയും ലൈംഗിക പീഡനത്തിനിരയായ കേസിൽ സ്‌നേഹയ്ക്കെതിരെകൂടുതൽ വിവരങ്ങൾ പൊലിസ് അന്വേഷണത്തിൽ പുറത്ത് വന്നിട്ടുണ്ട് കേസിൽ അറസ്റ്റിലായ 25 വയസുകാരിയായ സ്നേഹ മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞത്. 16 വയസുകാരിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നുഅമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്നേഹയും ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും കണ്ണൂരിലെ വനിതാ ജയിലിൽ നിന്നാണ് പരിചയപ്പെട്ടത്.

ഇതേ 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവ്പോക്സോ കേസിൽ ജയിലിലാണ്. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റിയതിന് ശേഷമാണ് സ്നേഹയുടെ അതിക്രമം കൗൺസിലിങ് വേളയിൽപെൺകുട്ടി വെളിപ്പെടുത്തിയത്. ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്‌നേഹയ്ക്കെതിരെ പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് മേൽപ്പറമ്പ് പൊലീസ് സ്നേഹ മെർലിനെതിരെ കേസ് എടുത്തത്. ഇതോടെ സ്നേഹ മെർലിനെതിരെയുള്ള പോക്സോ കേസുകളുടെ എണ്ണം നാലായി. സംഭവം നടന്ന സമയത്ത് ഭയം കാരണം പെൺകുട്ടി ആരോടും വിവരം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് കൗൺസിലിംഗ് നടത്തുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെതിരെ ഇതിനുമുമ്പ് മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ മൂന്ന് കേസുകളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2025 മാർച്ച് 14നാണ് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്നേഹ മെർലിൻ അറസ്റ്റിലായത്. സ്കൂൾ വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.

പോക്സോ കേസിൽ റിമാൻഡിലായ യുവതി വീണ്ടും കുട്ടികളോടുള്ള അതിക്രമം തുടരുകയായിരുന്നു.

ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാത്രം കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു ര​ണ്ടു കേ​സു​ക​ളി​ൽ സ്നേ​ഹ പ്ര​തി​യാ​ണ്. അതു കൊണ്ടുതന്നെ ഇവർക്കെതിരെ കാപ്പ കേസ് ചുമത്താനുള്ള നീക്കം പൊലീസ് നടത്തുന്നുണ്ട്  2025 മാ​ർ​ച്ചി​ൽ 12 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും സ​ഹോ​ദ​ര​നാ​യ പ​തി​നാ​ലു​കാ​ര​നെ​യും പീ​ഡി​പ്പി​ച്ച​തി​നാ​ണ് സ്‌​നേ​ഹ അ​റ​സ്റ്റി​ലാ​യി​രു​ന്ന​ത്.

ഏ​താ​നും വ​ർ​ഷം മു​ൻപ് ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ലെ മു​ൻ സി​പി​എം കൗ​ൺ​സി​ല​റും ഇ​പ്പോ​ൾ സി​പി​ഐ നേ​താ​വു​മാ​യ കോ​മ​ത്ത് മു​ര​ളീ​ധ​ര​നെ ഹെ​ൽ​മെ​റ്റ് കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലും സ്നേ​ഹ പ്ര​തി​യാ​യി​രു​ന്നു.സ്നേ​ഹ​യും മ​റ്റൊ​രു സ്ത്രീ​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന പ്ര​ശ്ന​ത്തി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച​യ്ക്കെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ന്ന് കൗ​ൺ​സി​ല​റാ​യി​രു​ന്ന കോമത്ത് മു​ര​ളീ​ധ​ര​നെ ആ​ക്ര​മി​ച്ച​ത്






News Desk
2026-06-14



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.