Read report

ശബരിമല നട തുറന്നു, മുഖ്യമന്ത്രി ഇന്നെത്തും, മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

ശബരിമല നട തുറന്നു, മുഖ്യമന്ത്രി ഇന്നെത്തും, മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുന്നു. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ. ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ്ങ് 50000 കടന്നു. അവലോകനയോഗത്തിനായി മുഖ്യമന്ത്രി ഇന്ന് ശബരമലയിലെത്തും. തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറക്കുമ്പോൾ ദർശനത്തിനായി വൻ ബുക്കിംഗ് ഉണ്ടായി. നട തുറക്കുന്ന ഇന്ന് മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തു. ഇതോടെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കുണ്ടാകും. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്. തുലാം ഒന്നായ ഒക്ടോബർ 18 ന് 50000 പേരും ഒക്ടോബർ 19ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തു.






News Desk
2026-10-17



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.