പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ശനി വൈകിട്ട് അഞ്ചിന് തുറക്കും.
മേൽശാന്തി ഇ ഡി പ്രസാദ് നട തുറക്കും. തുലാം ഒന്ന് ഞായർ രാവിലെ അഞ്ചിനാണ് ദർശനത്തിനായി നട തുറക്കുക.
രാവിലെ 7.30ന് സോപാനത്ത് ശബരിമല മേൽശാന്തിയെയും മാളികപ്പുറം ക്ഷേത്രത്തിൽ മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
വർഷങ്ങൾക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളിൽ ശബരിമല നട തുറക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ശനിയാഴ്ച മുഖ്യമന്ത്രി വി ഡി സതീശൻ, ദേവസ്വം മന്ത്രി കെ മുരളീധരൻ എന്നിവർ ശബരിമല ദർശനത്തിനെത്തും.
തുലാമാസ പൂജകൾ പൂർത്തിയാക്കി 22ന് രാത്രി പത്തിന് നടയടയ്ക്കും.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.