തളിപ്പറമ്പ: തളിപ്പറമ്പ് രാജ രാജരാജേശ്വര ക്ഷേത്രത്തിൽ ഈശ്വര സേവയോട് അനുബന്ധിച്ച് ഊരാള കുടുംബാംഗങ്ങൾ ശ്രീരുദ്രാർച്ചന നടത്തി.
എല്ലാ വർഷവും പുത്തരി മുതൽ പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഊരാള കുടുംബാംഗങ്ങളുടെ ഭജനയുടെ ഭാഗമായാണ്
ശ്രീ രുദ്രാർച്ചന നടത്തിയത്. വൈകുന്നേരം സഹസ്രനാമ അർച്ചനയും നടത്താറുണ്ട്.പെരുന്തട്ട ഈറ്റിശ്ശേരി നാരായണൻ നമ്പൂതിരി,ഇടയ്ക്കോത്ത് മല്ലിശ്ശേരി വാസുദേവൻ നമ്പൂതിരി,കള്ളറൂൽ വാസുദേവൻ നമ്പൂതിരി,മേപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.