തളിപ്പറമ്പ:കൊളച്ചേരി വില്ലേജ് ഓഫീസിൽ നിന്നും മൂന്നുവർഷത്തെ സേവനത്തിന് ശേഷം ഡെപ്യൂട്ടി തഹസിൽദാരായി സ്ഥാനകയറ്റം ലഭിച്ച് പോകുന്ന ജനകിയ വില്ലേജ് ഓഫീസർ കെ വി മഹേഷിന് നാട്ടുകാരുടെയും ജീവനക്കാരുടെയും
ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ യാത്രയപ്പ് നൽകി.
ജനകീയ സമിതി മെമ്പർ കെ വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു.യാത്രയപ്പ് യോഗം കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട്
ടി വി ഷമീമ ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ് തഹസിൽദാർ സുരേഷ് കുമാർ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് മെമ്പർ
കോടി പൊയിൽ മുസ്തഫ , കെ എം ശിവദാസൻ , കെ പിസജീവ് കുമാർ , പി വി വേണുഗോപാലൻ , ഡെപ്യൂട്ടി തഹസിൽദാർമാരായ വി വി രമേഷ്ബാബു പി വി വിനോദ് , ബി എൽ ഒ മാരായ മുഹമ്മദ് അനീസ് മാസ്റ്റർ , എ പി പ്രമോദ് പ്രകുമാർ , പി വി വത്സൻ മാസ്റ്റർ , കെ വി ശിവൻ എന്നിവർ സംസാരിച്ചു . കെ വി മഹേഷ് മറുപടി പ്രസംഗം നടത്തി.
ചേലേരി വില്ലേജ് ഓഫീസർ പി വി സുരേഷ് സ്വാഗതവും കൊളച്ചേരി സ്പെഷ്യൽ വില്ലേജ് ഓഫീസർ
പി പി രജീഷ് നന്ദിയും പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.