കൊച്ചി:സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. തനിക്കെതിരെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾ നീക്കണമെന്നതുൾപ്പെടെ ആണ് ഹർജിയിൽ ആവശ്യം. അഡ്വ. ശാന്തി മായാദേവിയാണ്നടിക്കായി ഹാജരായത്.
മഞ്ജു വാര്യർക്കെതിരായി അപകീർത്തികരമായ പ്രസ്താവനകൾ തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയതായി അഭിഭാഷക ശാന്തി മായാദേവി പറഞ്ഞു. സംവിധായകൻ സനൽകുമാർ ശശിധരൻ, മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ, മെറ്റ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. അപകീർത്തികരമായ പ്രസ്താവന നടത്തുന്നത് കോടതി വിലക്കിയതായി അഭിഭാഷക പറഞ്ഞു. ഈ മാസം 30 ന് ഹാജരാക്കാൻ പ്രതികൾക്ക് കോടതി നോട്ടീസ് നൽകി. അപകീർത്തിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യാനും കോടതി ഇടക്കാല ഉത്തരവിട്ടു.
അതേസമയം മഞ്ജു വാര്യർ ഒരു റാക്കറ്റിന്റെ പിടിയിലാണെന്നും ഇവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മുന്നിൽ സമരത്തിലാണ് സനൽകുമാർ ശശിധരൻ. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ തെരുവിൽ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.