Read report

കെ ടി നാരായണൻ മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു

കെ ടി നാരായണൻ മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു

തളിപ്പറമ്പ: പ്രമുഖ ചിത്രകാരനും കുഞ്ഞിമംഗലം ഗവ: ഹൈസ്കുളിൽ നിന്നും വിരമിച്ച  അധ്യാപകനുമായിരുന്ന  
കെ ടി നാരായണൻ മാസ്റ്ററുടെ നിര്യാണത്തിൽ എം വി ആർ ആയുർവേദ മെഡിക്കൽ കോളേജിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
എം വി ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ഹോസ്റ്റൽ മാനേജരായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം സ്ഥാപനത്തിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പ്രിയങ്കരനായിരുന്നു.കലാരംഗത്ത് നിരവധി പ്രതിഭകളെ വളർത്തിയെടുത്ത മികച്ച അധ്യാപകനും ഗുരുവുമായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കലയുടെ വഴിയിലൂടെ സഞ്ചരിച്ച നിരവധി കലാകാരന്മാരെ വാർത്തെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
അനുസ്മരണ യോഗത്തിൽ  എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് പ്രൊഫ: ഡോ. ജിഷ്ണു ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
എം വി ആർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ പ്രൊഫ: ഇ കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി.
ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ: എസ്  സരിത,സ്റ്റാഫ് അംഗങ്ങളുടെ പ്രതിനിധിപി കെ വിജയൻ എന്നിവർ സംസാരിച്ചു. 
കായ ചികിത്സ വിഭാഗം മേധാവി എൻ ഷിജിൽ സ്വാഗതം പറഞ്ഞു .






രാജൻ തളിപ്പറമ്പ
2026-09-19



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.