ഹൈവേയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കാൻ ശക്തമായ നടപടിയുമായി എടക്കാട് പോലീസ്.മിംസ് ആശുപത്രിക്ക് മുൻവശം ഹൈവേയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടിക്ക് ഒരുങ്ങാൻ നിർദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.ആശുപത്രിയിൽ വരുന്നവർക്ക് പുറമെ മറ്റു സ്ഥലങ്ങളിൽ പോകേണ്ടവർ വാഹനം ഹൈവേയിൽ പാർക്ക് ചെയ്തു പോകുന്നതായി പരാതി വരുന്നതായും എടക്കാട് പോലീസ് അറിയിച്ചു.നിർദേശങ്ങൾ പാലിക്കാത്ത പക്ഷം വാഹനങ്ങൾ ടോവിങ് നടത്തി നീക്കം ചെയ്യുന്നതായിരിക്കും. പ്രമുഖ വഹാന കമ്പനികളിലേക്ക് വരുന്ന ട്രൈലെർ ലോറികൾ ഹൈവേയിൽ നിർത്തി അൺലോഡ് ചെയ്യുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.