പാലക്കാട്: സിഎംആർഎൽ-എക്സാലോജിക് കേസ് ഇഡി രചിച്ച തിരക്കഥയാണെന്ന് സിപിഐഎം നേതാവ് എ.കെ. ബാലൻ ആരോപിച്ചു. കേസെടുത്തത് അടിസ്ഥാനരഹിതമായ മൊഴികളുടെ അടിസ്ഥാനത്തിലാണ്. പിണറായി വിജയനെതിരെ തെളിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. എഫ് ഐ ആർ ഇട്ടാൽ കുടുങ്ങുക മന്ത്രി ചെന്നിത്തലയും കൂട്ടരും.
ഞങ്ങൾ FIR ഇടാൻ വെല്ലുവിളിക്കുകയാണ്. ഈ കേസിൽ വിജിലൻസുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞു. ആര് വിചാരിച്ചാലും പിണാറിയെയും കുടുംബത്തെയും തകർക്കാനാകില്ല. പിണറായി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കും. P. ജയരാജനെയും രാജേഷിനെയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയററിൽ എടുത്തത് വൈകി പോയിട്ടില്ല. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.