തളിപ്പറമ്പ: ജില്ലാ കൃഷി തോട്ടം കരിമ്പം ഫാമിൽ നിന്ന് വിരമിച്ച എ ഐ ടി യു സി നേതാക്കളായ ടി വി പത്മനാഭൻ ,
എ കെ ഉഷാദേവി എന്നിവർക്ക് സി പി ഐ കുറ്റ്യേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി.
സി പി ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിടി വി നാരായണൻ ഉദ്ഘാടനം ചെയ്തു.കുറ്റ്യേരി ലോക്കൽ സെക്രട്ടരി
കെ പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സി പി ഐ ജില്ലാകാൺസിൽ അംഗം വേലിക്കാത്ത് രാഘവൻ,മണ്ഡലം അസി: സെക്രട്ടറി പയ്യരട്ട ഗംഗാധരൻ, മഹിളാ സംഘം മണ്ഡലം സെകട്ടറി എം പി വി രശ്‌മി ,ലോക്കൽ കമ്മിററി മെമ്പർമാരായ വി വി അനിൽകുമാർ,സുജീഷ് പയ്യരട്ട,ശാന്ത പയ്യരട്ട, കെ വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ലോക്കൽ സെക്രട്ടറി ഒ വി പ്രമോദ് സ്വാഗതം പറഞ്ഞു. ടി വി പത്മനാഭൻ ,
എ കെ ഉഷാദേവി എന്നിവർ മറുപടി പ്രസംഗം നടത്തി
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.