തളിപ്പറമ്പ: കണ്ണൂർ റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട മുപ്പതോളം മൊബൈൽ ഫോണുകൾ ജില്ലാ പോലീസ് മേധാവിഉമേഷ് ഗോയൽ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക ഡ്രൈവിലൂടെ അന്വേഷണ സംഘം പത്ത് ദിവസത്തിനുള്ളിൽ കണ്ടെത്തിയത് .
കണ്ടെത്തിയ മൊബൈൽ ഫോണുകൾ സെപ്റ്റംബർ 14-ന് കണ്ണൂർ റൂറൽ ആസ്ഥാനത്ത് വെച്ച് ജില്ലാ പോലീസ് മേധാവി ഉടമസ്ഥർക്ക് നേരിട്ട് കൈമാറി.സമാനമായ കേസുകളിൽ അന്വേഷണം കൂടുതൽ ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.