Read report

ദുരിതം ഭക്ഷിച്ച്, ട്രാക്ടർ ടയർ കഴുത്തിൽ കുടുങ്ങിയ കാട്ടാന; ഒടുവിൽ രക്ഷപ്പെടൽ

ദുരിതം ഭക്ഷിച്ച്, ട്രാക്ടർ ടയർ കഴുത്തിൽ കുടുങ്ങിയ കാട്ടാന; ഒടുവിൽ രക്ഷപ്പെടൽ

കഴുത്തിൽ ട്രാക്ടറിന്‍റെ വലിയ ടയർ കുടുങ്ങിയതിനെ തുടർന്ന് ദുരിതത്തിലായ കാട്ടാനയെ രക്ഷപ്പെടുത്തി. അസമിലെ ഗൊലാഘട്ട് ജില്ലയിലെ നുമാലിഗഢ് – മൊറോംഗി മേഖലയിലാണ് സംഭവം. കഴുത്തിൽ ടയർ കുടുങ്ങിയ നിലയിൽ ആന സഞ്ചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി.

കാട്ടനയുടെ കഴുത്തിൽ കുടുങ്ങിയ ട്രാക്ടർ ടയർ
ടയർ കഴുത്തിൽ മുറുകിയതോടെ ആനയ്ക്ക് സ്വാഭാവികമായി സഞ്ചരിക്കുന്നതിനും ഭക്ഷണം തേടുന്നതിനും വലിയ ബുദ്ധിമുട്ട് നേരിട്ടു. കഴുത്തിൽ വലിയ ഭാരമുള്ള കൂറ്റൻ ടയർ കുടുങ്ങി ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടി അസ്വസ്ഥതയോടെ നിൽക്കുന്ന കാട്ടാനയുടെ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആനയുടെ കഴുത്തിൽ നിന്നും ടയർ നീക്കം ചെയ്യാൻ കഴിയാതെ പോയിരുന്നെങ്കിൽ ഭക്ഷണം കഴിക്കാൻ കഴിയാതെ ആനയ്ക്ക് ഗുരുതരമായ പരിക്കുകൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള സാധ്യത ഏറെയായിരുന്നു. ഇതോടെ വനവകുപ്പ് അധികൃതർ അടിയന്തരമായി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു






News Desk
2026-09-12



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.