തളിപ്പറമ്പ: പട്ടുവം പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകർക്കുള്ള അവാർഡ് കെ ലക്ഷമണനുംസി ശകുന്തള ക്കും നല്കി ആദരിച്ചു.
പട്ടുവം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിലാണ് ആദരിച്ചത് .മംഗലശേരി സ്വദേശിയാണ് ലക്ഷമണൻ.
അറുപത്തി ഒമ്പതുകാരനായ ലക്ഷമണൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ക്ഷീര കർഷകനായി
ഈ മേഖലയിലുണ്ട് .കാവുങ്കൽ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിലാണ് പാലളക്കുന്നത് .ബാവുക്കാട്ട് ഭാർഗവിയാണ് ഭാര്യ .വിദ്യ, ഗിരീഷ് മക്കളാണ് .
മുതലപ്പാറ സ്വദേശിയാണ് ശകുന്തള.എഴുപത് കാരിയായ ശകുന്തള മുപ്പത്തിയഞ്ച് വർഷമായി കന്നുകാലികളെ വളർത്തി വരുന്നു .ഒരു കാലഘട്ടത്തിൽ പതിനഞ്ചോളം പശുക്കളെ വളർത്തിയിരുന്നു ശകുന്തള .കാവുങ്കൽ പാൽ
സൊസൈറ്റിയിലാണ് പാലളന്നു വരുന്നത് .ക്ഷീര കർഷകനായിരുന്ന പരേതനായ ചുണ്ടയിൽ ഗോപാലനാണ് ഭർത്താവ് .
ഗണേശൻ, ഷീബ (കൊളച്ചേരി), ഷീജ (കോഴിക്കോട്), ഷീമ (കണ്ണൂർ), ഷൈനി (തലശേരി ) മക്കളാണ് .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.