ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വൻ്റി ട്വൻ്റി പരമ്പരയിൽ സമനില പിടിച്ച് ഇന്ത്യ. മൂന്നാം ട്വന്റി ട്വന്റിയിൽ ഓസീസിനെ അഞ്ച് വിക്കറ്റിന് തകർത്തു. 187 റൺസ് വിജയലക്ഷ്യം ടീം ഇന്ത്യ 19-ാം ഓവറിൽ മറികടക്കുകയായിരുന്നു. അർഷ്ദീപ് സിങാണ് കളിയിലെ താരം. 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. 23 പന്തില്‍ 49 റണ്‍സുമായി പുറത്താവാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. മഴ കാരണം പരമ്പരയിലെ ആദ്യ മത്സരം മഴ മുടക്കിയിരുന്നു. ടിം ഡേവിഡ് (38 പന്തില്‍ 74), മാര്‍കസ് സ്‌റ്റോയിനിസ് (39 പന്തില്‍ 64) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിന് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ഭേദപ്പെട്ട തുടക്കം കുറിച്ച ഇന്ത്യ അഭിഷേക് - ഗിൽ സഖ്യം,സൂര്യ കുമാർ, തിലക് അക്‌സര്‍ പട്ടേല്‍ സഖ്യം എന്നിവർ പോയതോടെ ഇടയ്ക്ക് പതറിയെങ്കിലും തിരിച്ചു വന്നു. ജിതേശ് ശര്‍മയെ (13 പന്തില്‍ 22) കൂട്ടുപിടിച്ച് വാഷിംഗ്ടണ്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാഷിംഗ്ടണിന്റെ ഇന്നിംഗ്‌സ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.