കായിക രംഗത്ത് എ പി ജയസേനൻ കൈവെക്കാത്ത മേഖലകളില്ല .ഫുട്ബോൾ, ബാഡ്മിന്റൺ, ടഗ് ഓഫ് വാർ, കബഡി, അഡിമുറ, ഹാമർത്രോ, തുടങ്ങി എല്ലാ മേഖലകളിലും ജയസേനന്റെ കയ്യൊപ്പുണ്ട്. ഗുസ്തിയിലാണ് ഏറെ തിളങ്ങിയത് .1976 - ൽ ഗുസ്തിയിൽ കേരള സംസ്ഥാന ചാമ്പ്യനായിരുന്നു. ദേശീയ മഹാഭാരത കേസരി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു . ആ കൊല്ലം കൊച്ചിൻ കേസരിയുമായി . 1971 -ലും 72 ലും തുടർച്ചയായി രണ്ടുവർഷം കാലിക്കറ്റ് ഗുസ്തി ചാമ്പ്യനായ ജയസേനൻ അഖിലേന്ത്യ മത്സരത്തിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു .1966 മുതൽ 1974 വരെ മഹാഗുരു ശേഖരൻ പഹൽവാന്റെ കീഴിൽ ആര്യ ബന്ധു ജിമ്മിലും എറണാകുളം ജിമ്മിലും ജയസേനൻ ഗുസ്തി പരിശീലിച്ചു .
1972 - 77 കാലഘട്ടത്തിൽ പ്രധാന ഗുസ്തി മത്സരങ്ങളിൽ പങ്കെടുത്തത് ജയസേനൻ മാത്രമായിരുന്നു. ടഗ് ഓഫ് വാറിൽ മെയ് ഡേ സ്റ്റോർട്ട്സിൽ പ്രീമിയർ ടയേഴ്സ് ടീമിനെ നയിച്ചു .തുടർച്ചയായി മൂന്നുവർഷം ട്രോഫി നേടി. സലാലയിലും ദുബായിലും നടന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് മത്സരത്തിൽ ഫൈനലിൽ എത്തിയിരുന്നു. കായിക രംഗത്ത് ഏറെ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടും ജയസേനനെ സർക്കാർ ജോലിക്കായി പരിഗണിച്ചില്ല. ജോലിക്കായി വിദേശത്തേക്ക് പോകേണ്ടി വന്ന ജയസേനൻ .
40 വർഷത്തിലേറെ കാലം പ്രവാസിയായിരുന്നു. ഒമാൻ , ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ ഹൈവെ (ആസ് ഫാൽറ്റ് . റോഡ് വർക്സ്) സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്നു. നിലവിൽ യുകെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ് ഫാൽറ്റ് ടെക്നോളജിയിൽ ഫെലോ ആണ് .
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.