ജയ്പൂര്‍: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്ത് ദിപ്‌കെയ്ക്ക് മര്‍ദനം. ജയ്പൂരില്‍ വച്ച് നടന്ന റാലിക്കിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രണ്ട് പേര്‍ എത്തി മുഖത്ത് അടിക്കുകയായിരുന്നു. രണ്ട് പേരെയും ജയ്പൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ജയ്പൂരിലെ ഷഹീദ് സ്മാരകിലായിരുന്നു സിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു യുവാക്കള്‍ സംഘടിച്ചത്. പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് ദിപ്‌കെ എത്തുമ്പോഴായിരുന്നു മര്‍ദനം. ദിപ്‌കെയ്ക്ക് മര്‍ദനമേല്‍ക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.