Kannur

ആലക്കോട് തിമിരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബ് എറിഞ്ഞ കേസ്; 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

ആലക്കോട് തിമിരിയില്‍ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബ് എറിഞ്ഞ കേസ്; 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

കണ്ണൂര്‍ ആലക്കോട് തിമിരിയില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞ കേസില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്. പഞ്ചായത്ത് അംഗം ഉള്‍പ്പെടെ 10 സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ് 25 വര്‍ഷം തടവ്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 2011 നവംബര്‍ 27-നായിരുന്നു സംഭവം.

രണ്ടാംപ്രതി തൈക്കിനിയില്‍ ടി വി ബിനു 25 വര്‍ഷം തടവ് അനുഭവിക്കണം. ഒന്‍പത് പേര്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി അതിനാല്‍ 10 വര്‍ഷം തടവാണ് അനുഭവിക്കേണ്ടിവരിക. എം കെ പ്രദീപ് കുമാര്‍, പി പി സത്യന്‍, സിപിഐഎം പഞ്ചായത്തംഗം പി വി ബാബുരാജ്, ഇ കെ വിനോദ് കുമാര്‍, വിജയന്‍, കെ പി സുരേഷ്, ടോബി, ശിവപ്രകാശ് തുടങ്ങിയവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഇതില്‍ പഞ്ചായത്തംഗമായ പി വി ബാബുരാജ് അയോഗ്യനാകും.






News Desk
2026-04-18



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.