തളിപ്പറമ്പ് :മുസ്‌ലിം ലീഗ് നേതാവും മത വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന മുയ്യം വരഡൂലിലെ സി അബൂബക്കർ സിദ്ധീഖ് (82) അന്തരിച്ചു,
മുസ്‌ലിം ലീഗ് തളിപ്പറമ്പ് പഞ്ചായത്ത് ജനറൽ സെക്രട്ടറിയായിരുന്നു.
വലിയ ജുമാ മസ്ജിദ് മുൻ ജനറൽ സെക്രട്ടറി,ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളേജിന്റെ ദീർഘ കാല ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. മുക്കോല ഖിദ്മത്തുൽ ഇസ്‌ലാം സംഘം സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.
ഭാര്യ :കുട്ടൻ സഫിയ.മക്കൾ :കെ അഷ്‌റഫ്,മുഹമ്മദ് ഷാഫി(ലാബ് അസിസ്റ്റന്റ്,സർസയ്യിദ് കോളേജ്),മുഹമ്മദലി (അദ്ധ്യാപകൻ,സീതി സാഹിബ് ഹൈസ്‌കൂൾ),ഫാത്തിമ,ആയിഷ.
മരുമക്കൾ : ജമീല (പട്ടുവം),ആയിഷ (ബദരിയ നഗർ),നജ്മ (കാഞ്ഞിരങ്ങാട്), ഷാഫി(കാര്യമ്പലം), ബഷീർ (മദ്രസ).
സഹോദരങ്ങൾ :സി മുഹമ്മദ് അഷ്‌റഫ് (മാസ്‌കോ),സി ഉമ്മർ (എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ്),ആയിഷ(പാപ്പിനിശ്ശേരി),പരേതരായ മമ്മു ഹാജി,ഹംസ ഹാജി,അബ്ദുള്ള ഹാജി,ഖദീജ,മറിയം.മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം,കെ മുസ്തഫ ഹാജി എന്നിവർ ചേർന്ന് മയ്യിത്തിന് ഹരിത പതാക പുതപ്പിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ : അബ്ദുൽ കരീം ചേലേരി,ജനറൽ സെക്രട്ടറി കെ ടി സഹദുള്ള, ജില്ലാഭാരവാഹികളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ,പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി പി വി അബ്ദുള്ള,ആലിക്കുഞ്ഞി പന്നിയൂർ തുടങ്ങിയവർ വസതി സന്ദർശിച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.