പയ്യോളി :ഏറെക്കാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന
സംസ്ഥാന പഠന ഗവേഷണകേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ മാസ്റ്റർക്ക് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ വികാരനിർഭരമായ യാത്രയയപ്പ് നൽകി. അയനിക്കാട്ടെ പഠനഗവേഷണ കേന്ദ്രത്തിൽ നടന്ന യാത്രയയപ്പ് യോഗം സംസ്ഥാനജനറൽ സെക്രട്ടറി ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സംഘടനയ്ക്കും അനുബന്ധ സ്ഥാപനങ്ങൾക്കും വേണ്ടി ഗംഗാധരൻ മാസ്റ്റർ ചെയ്ത സേവനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ സി.എഫ്. റോബിൻ,
ജോ.സെക്രട്ടറി എം.ഐ.അജികുമാർ, വൈസ് പ്രസിഡന്റുമാരായ പി. എസ്.ശിവശ്രീ,അജി സ്കറിയ,എം. സെയ്തലവി,അസി. സെക്രട്ടറിമാരായ ജോസ് രാഗാദ്രി, കെ.കെ.മനോജൻ, വനിതാഫോറം സംസ്ഥാന കൺവീനർ ബിന്ദു കൃഷ്ണൻ, ഹെഡ്മാസ്റ്റർ മാസിക പത്രാധിപർ കെ.സി.കൃപരാജ്,
ന്യൂസ് എഡിറ്റർ കെ.പി. വേണുഗോപാലൻ,നാസർ നരിക്കുനി, പി.ജി.രാജീവ്, കെപിപിഎച്ച്എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എ.ബെന്നി,ടി. എം.ജലീൽ,ജസ്റ്റിൻ ജയകുമാർ, പി.ആർ.അനുപ,
ജില്ലാസെക്രട്ടറിമാരായ കെ.എൻ.എ.ഷെരീഫ്, എൻ.സി.അബ്ദുല്ലക്കുട്ടി, വി.പി.രാജീവൻ,
ഷാജി ജോർജ് , ആർ.രാധാകൃഷ്ണ പൈ,മഹിബ മാണിക്കുഞ്ഞ്,
കെ.എസ്.പ്രവീൺകുമാർ, രാജേഷ് രാജൻ എന്നിവർ സംസാരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.