Kannur

തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ മാനേങ്കാവ് കളിയാട്ട മഹോത്സവം ഏപ്രിൽ 18 മുതൽ 21വരെ

തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ മാനേങ്കാവ് കളിയാട്ട മഹോത്സവം ഏപ്രിൽ 18 മുതൽ 21വരെ

തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ മാനേങ്കാവ് കളിയാട്ട മഹോത്സവം ഏപ്രിൽ 18 മുതൽ 21വരെ ആഘോഷിക്കുമെന്ന് ഉത്സവ ആലോഷ കമ്മിറ്റി ജനറൽ കൺവീനർ 
യു ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
18 ന് ശനിയാഴ്ച  രാവിലെ 10 മണിക്ക് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും മാനേങ്കാവിലേക്ക് തിരുവായുധം എഴുന്നള്ളത്ത്,
വൈകുന്നേരം 4.30 മുതൽ തോറ്റങ്ങൾ,
 6 മണി മുതൽ ദൈവ ക്കോലങ്ങൾ,
രാത്രി 8.30 ന്  പൂക്കോത്ത് തെരുവിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാ
പരിപാടികൾ - ആട്ടം,11 മണി മുതൽ ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, ഭഗവതിമാരുടെ പുറപ്പാട്. 
ഏപ്രിൽ 19 ന് ഞായറാഴ്ച
വൈകുന്നേരം 6 മണിമുതൽ തോറ്റങ്ങൾ,രാത്രി 8 മണിക്ക്  കലാപരിപാടികൾ - ആവേശം, 
11 മണിക്ക് ദൈവക്കോലങ്ങൾ .ഏപ്രിൽ 20 തിങ്കളാഴ്ച   ഉച്ചക്ക് 2 മണിക്ക് ഇളനീരാട്ടം, തുടർന്ന് പടയോട്ടം .
മാനേങ്കാവിൽ നിന്നും പുറപ്പെട്ട് മൺപറമ്പ് , തൃച്ചംബരം 
കുട്ടിമാവ്, പെട്രോൾ പമ്പ് , പൂക്കോത്ത് കൊട്ടാരം വഴി മാനേങ്കാവിൽ സമാപനം .
രാത്രി 8 മണി മുതൽ ഊർപ്പഴശി, വേട്ടയ്ക്കൊരു മകൻ,
വിഷ്ണുമൂർത്തി ,കുണ്ടോറ ചാമുണ്ഡി, ഗുളികൻ തെയ്യങ്ങളുടെ തോറ്റങ്ങൾ,
രാത്രി 11 മണിക്ക് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും  വർണ്ണശബളമായ കാഴ്ച വരവ് .
ഏപ്രിൽ 21ന് ചൊവ്വാഴ്ച രാവിലെ 5 മണി മുതൽ പുള്ളി കുറത്തി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, 
വിഷ്ണുമൂർത്തി ,  കുണ്ടോറചമുണ്ഡി, തൊരക്കാരത്തി ദൈവക്കോലങ്ങൾ .
ഉച്ചക്ക് 11 മണിക്ക് അരിയിൽ കുളങ്ങര, മാനേങ്കാവ് ഭഗവതിമാരുടെ പുറപ്പാട് തുടർന്ന് കലശം എതിരേല്പ് .
12 മണി മുതൽ 2 മണി വരെഅന്നദാനം  വൈകുന്നേരം 4 മണിക്ക് മാനേങ്കാവിൽ നിന്നും പൂക്കോത്ത് കൊട്ടാരത്തിലേക്ക് തിരുവായുധം  തിരിച്ചെഴുന്നള്ളത്ത്.
പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപ ക്ഷേത്രമാണ് മാനേങ്കാവ് .
കൊട്ടാരത്തിലെ ദേവതകളെ കോലം കെട്ടിയാടിക്കുന്നത് മാനേങ്കാവിൽ വെച്ചാണ് .
വാർത്താ സമ്മേളനത്തിൽ പൂക്കോത്ത് കൊട്ടാരം ദേവസ്വം ഭരണസമിതി അംഗം 
പി സുമേഷ് , ആഘോഷ കമ്മിറ്റി ചെയർമാൻ ടി ബാലകൃഷ്ണൻ ,  വൈസ് ചെയർമാൻ 
എം ജനാർദ്ദനൻ , ട്രഷറർ എ പി വത്സരാജൻ എന്നിവർ പങ്കെടുത്തു. 






രാജൻ തളിപ്പറമ്പ
2026-04-18



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.