പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് രൂക്ഷമാകുന്നതിനിടെ പാലക്കാട് ജില്ലയിൽ അപൂർവ സംഭവം. കടുത്ത ചൂടിനെ തുടർന്ന് മണ്ണാർക്കാട് കോടതിപ്പടിയിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിയതായി റിപ്പോർട്ട്. ചില്ല് തകർന്നതിനെ തുടർന്ന് ഡ്രൈവർ ജംഷീറിന് നിസാര പരിക്ക് പറ്റി.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം നിലനിൽക്കുന്നതായും അധികൃതർ അറിയിച്ചു.
വയനാടും ഇടുക്കിയും ഒഴികെയുള്ള 12 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, അടുത്ത നാല് ദിവസങ്ങളിൽ ചില ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ജില്ലകളിൽ മഴ ലഭിക്കാമെങ്കിലും വടക്കൻ മേഖലകളിൽ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.