സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാൻസർ ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്. രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോഗമെന്ന് സീമ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ചാലക്കുടി സ്വദേശിയാണ് സിദ്ധാർഥ്.
‘പ്രതീക്ഷകൾ അസ്‌തമിച്ചു ..പ്രശസ്ത സീരിയൽ താരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി, മനസ്സും ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻ തീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന് .. വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു”, എന്നാണ് സീമ ജി നായരുടെ കുറിപ്പ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.