കോഴിക്കോട് ചങ്ങരോത്ത് കുളത്ത് ദളിത് വിഭാഗത്തില്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റിനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി. യുഡിഎഫ് പഞ്ചായത്തില്‍ ജയിച്ചതിന് പിന്നാലെ ലീഗുകാര്‍ ഓഫിസ് മുറ്റത്ത് ചാണക വെള്ളം തളിച്ചതാണ് വിവാദമായത്.
സിപിഐഎം ഏരിയ കമ്മിറ്റി അംഗമായ ഉണ്ണി വേങ്ങേരിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നത്. ഇത്തവണ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചതോടെ ആഹ്ലാദ പ്രകടനത്തിന്‍റെ ഭാഗമായി ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിലേക്കെത്തി ചാണകവെള്ളം തളിക്കുകയായിരുന്നു. ഇത് ദളിതര്‍ക്കെതിരെയുള്ള ജാതീയ അതിക്ഷേപമാണെന്നാണ് ഉണ്ണി വേങ്ങേരിയുടെ ആരോപണം.
ചാണകവെള്ളമല്ല പച്ചവെള്ളമാണ് പ്രവര്‍ത്തകര്‍ തളിച്ചതെന്നും, നേതൃത്വത്തിന്‍റെ അറിവോടെയല്ല അങ്ങനെ ചെയ്തതെന്നുമാണ് യുഡിഎഫ് പറയുന്നത് ദീര്‍ഘകാലമായി യുഡിഎഫ് ഭരിച്ച പഞ്ചായത്ത് 2020ലാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. നിലവില്‍ ആകെയുള്ള 20 വാര്‍ഡുകളില്‍ 19ഉം യുഡിഎഫ് വിജയിച്ചു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.