കൊല്ലം: പെൻഷൻ വാങ്ങി വോട്ടർമാർ പറ്റിച്ചെന്ന പരാമർശത്തിൽ സിപിഐഎം നേതാവ് എം.എം. മണിക്കെതിരെ ആഞ്ഞടിച്ച് ആർഎസ്‌പി നേതാവ് എ.എ. അസീസ്. പെൻഷൻ വാങ്ങി നന്ദികേട് കാണിച്ചെന്നു പറയാൻ, എം.എം. മണിയുടെ തന്തയുടെ വകയാണോ അതെന്നായിരുന്നു എ.എ. അസീസിൻ്റെ ചോദ്യം. ഡിസിസിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു അസീസിന്‍റെ പരാമര്‍ശം.
അതേസമയം പരാമർശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് സിപിഐഎം നേതാവ് എംഎം മണി രംഗത്തെത്തിയിരുന്നു. തനിക്ക് തെറ്റു പറ്റിയെന്നാണ് മണിയുടെ കുറ്റസമ്മതം. പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ പാര്‍ട്ടിയുടെ നിലപാട് അംഗീകരിക്കുന്നുവെന്നും എം.എം. മണി പറഞ്ഞു. ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞുപോയതാണെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എം.എം. മണി നടത്തിയ പരാമര്‍ശം വൻവിവാദമായിരുന്നു. ആനുകൂല്യങ്ങൾ കൈപ്പറ്റി, ജനങ്ങൾ പണി തന്നെന്നായിരുന്നു മണിയുടെ പരാമർശം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.