തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മികച്ച പ്രകടനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്.
വി ഡി സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയമാണ് യു ഡി എഫിന് ഉണ്ടായിരിക്കുന്നതെന്ന് നടി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
'ഇത് എന്റെ നേതാവിന്റെ വിജയം. അചഞ്ചലമായ നിലപാടിന്റെ വിജയം. അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി. ഒരേ ഒരു രാജ. ടീം യു ഡി എഫിന് അഭിനന്ദനങ്ങള്‍' എന്നാണ് റിനിയുടെ കുറിപ്പ്.
പ്രതിപക്ഷ നേതാവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് അവർ നേരത്തേ വ്യക്തമാക്കിയിരിക്കുന്നു. താന്‍ മകളെപ്പോലെ കാണുന്ന കുട്ടിയെന്നാണ് സതീശന്‍ റിനിയെ വിശേഷിപ്പിച്ചത്.
മോശമായി പെരുമാറിയെന്ന് യുവ നേതാവിനെതിരേ റിനി ആരോപണം ഉന്നയിച്ചപ്പോള്‍ പിതാവ് എങ്ങനെ ഇടപെടുമോ, അത്തരത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട് എന്നായിരുന്നു സതീശന്‍ മറുപടി നല്‍കിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.