Read report

നോ തുരുമ്പ്! അടുക്കള സാമഗ്രികളില്‍ തുരുമ്പ് പാടില്ല, കത്തികളും പാത്രങ്ങളും ശ്രദ്ധിക്കണം; കര്‍ശന നിര്‍ദേശം

ഭക്ഷണം ഉണ്ടാക്കാനായി ഫുഡ് ഗ്രേഡ് നിലവാരമുള്ളതും തുരുമ്പെടുക്കാത്തതുമായ കത്തികളും ബ്ലേഡുകളും മാത്രമേ ഉപയോഗിക്കാവൂ

രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന അടുക്കള സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ് പ്രധാന നിര്‍ദേശം.
ഭക്ഷണം ഉണ്ടാക്കാനായി ഫുഡ് ഗ്രേഡ് നിലവാരമുള്ളതും തുരുമ്പെടുക്കാത്തതുമായ കത്തികളും ബ്ലേഡുകളും മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം. കത്തികള്‍, ബ്ലേഡുകള്‍ മറ്റ് കട്ടിങ് ഉപകരണങ്ങള്‍ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കണമെന്നും ഇക്കാര്യം ഉറപ്പാക്കാനായി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ പരിശോധന നടത്തണമെന്നും എഫ്എസ്എസ്എഐ നിര്‍ദേശിച്ചു. തുരുമ്പ് പിടിച്ചതും കേട് പറ്റിയതും പെയ്ന്റ് ചെയ്തതുമായ കത്തികളും ബ്ലേഡുകളും മറ്റ് കട്ടിങ് ഉപകരണങ്ങളും ചിലര്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് എഫ്എസ്എസ്എഐയുടെ ഇടപെടല്‍.
ഭക്ഷണം മലിനമാകാതിരിക്കാനായി ഫുഡ് ഗ്രേഡ് നിലവാരമുള്ളതും വിഷാംശമില്ലാത്തതും തുരുമ്പെടുക്കാത്തതുമായ സാമഗ്രികള്‍ ഉപയോഗിക്കണമെന്നും ഇവ വൃത്തിയായ സാഹചര്യത്തില്‍ കൈകാര്യം ചെയ്യണമെന്നും എഫ്എസ്എസ്എഐ നിര്‍ദേശിച്ചു. ഭക്ഷണം പാകം ചെയ്യുന്നതിനും അവ സൂക്ഷിച്ചുവെക്കുന്നതിനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ പൂര്‍ണമായും തുരുമ്പ് രഹിതവും വിഷാംശം ഇല്ലാത്തതുമായിരിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ, പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റ് ഉപകരണങ്ങളും കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കി അണുവിമുക്തമാക്കണം. ഹോട്ടലുകള്‍, തട്ടുകടകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമാണെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.






News Desk
2026-06-19



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.