പലരുടെയും ഇഷ്ടവിഭവവും, എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ പ്രഭാതഭക്ഷണമാണ് ബ്രെഡ് ഓംലെറ്റ്. മുട്ടയുടെ പ്രോട്ടീനും ബ്രെഡിന്റെ കാർബോഹൈഡ്രേറ്റും ചേരുമ്പോൾ ഇത് പോഷകഗുണമുള്ള ഒരു വിഭവമാകുന്നു. എന്നാൽ, ഈ രുചികരമായ കോമ്പിനേഷൻ ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് സംഭവിക്കുക? ആരോഗ്യ വിദഗ്ധർ ഇതിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം.
ശരിയായ ചേരുവകളെങ്കിൽ ആരോഗ്യകരം
ചേരുവകളും അളവും ശരിയായ രീതിയിൽ ബാലൻസ് ചെയ്താൽ എല്ലാ ദിവസവും ബ്രെഡ് ഓംലെറ്റ് കഴിക്കുന്നത് പൂർണമായും ആരോഗ്യത്തിന് സുരക്ഷിതമെന്നാണ് ന്യുട്രാസി ലൈഫ്‌സ്‌റ്റൈൽ സ്ഥാപകയും സിഇഒയുമായ ഡോ.രോഹിണി പാട്ടീൽ പറയുന്നത്. മുട്ട പോഷകങ്ങളുടെ കലവറയാണ്. ഉഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, വൈറ്റമിൻ ബി, കോളിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ്. ഇവ പേശികളുടെ ബലത്തിനും ശരീരത്തിലെ മെറ്റബോളിസത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഉത്തമമാണ്. അതിനാൽ, ബ്രെഡ്-ഓംലെറ്റിന്റെ പോഷകമൂല്യത്തിന്റെ പ്രധാന ഘടകം ബ്രെഡിന്റെ തരത്തെയും ഉപയോഗിക്കുന്ന പാചക രീതിയെയും ആശ്രയിച്ചിരിക്കുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.