കണ്ണൂർ: ജൻ ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ സംസ്ഥാന തല സമാപനത്തിൽ പതിനായിരക്കണക്കിന് യുവജനങ്ങൾ അണിനിരക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഒ.ജെ.ജനീഷ് പറഞ്ഞു.
നവംബർ 20 ന് കണ്ണൂരിൽ നടക്കുന്ന ജെൻ ഇന്ത്യ മൂവ്മെന്റിന്റെ അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ മുഹമ്മദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, രാജീവൻ എളയാവൂർ,റിജിൽ മക്കുറ്റി,
എം.കെ.മോഹനൻ, കെ. പി.സാജു, അബ്ദുൾ റഷീദ്.വി.പി, രാഹുൽ വെച്ചിയോട്ട്, നിമിഷ രഘുനാഥ്, മുഹ്സിൻ കതിയോട്, റോബർട്ട് വെള്ളാംവള്ളി എന്നിവർ സംസാരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.