Kannur

കെ എസ് ഇ ബി 'മധുര സ്മൃതി ' നവംബർ 22 ന് 

കെ എസ് ഇ ബി 'മധുര സ്മൃതി ' നവംബർ 22 ന് 

തളിപ്പറമ്പ: 2005-ൽ തളിപ്പറമ്പ് കെ എസ് ഇ 'ബി സെക്ഷനിൽ ഒന്നിച്ച് പ്രവർത്തിച്ചിരുന്ന സ്ഥിരം ജീവനക്കാരുടെയും 
കരാർ തൊഴിലാളികളുടെയും കൂട്ടായ്മയായ "മധുരസ്മൃതി: രണ്ട് പതിറ്റാണ്ട് (2005-2026)"  എന്ന പേരിൽകുടുംബ സമേതം 
ഒത്ത് ചേരുന്നു. 
2005-ലെ ഔദ്യോഗിക ജീവിത കാലഘട്ടത്തിൽ പ്രതിസന്ധികളിലും ജോലികളിലും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച സ്ഥിരം ജീവനക്കാരും കരാർ തൊഴിലാളികളും രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ഒത്തുകൂടുന്നു എന്നതാണ് ഈ സംഗമത്തിന്റെ പ്രധാന പ്രത്യേകത. സ്കൂകൂളുകളിലും കോളേജുകളിലും കൂട്ടായ്മകൾ സാധാരണമാണെങ്കിലുംഒരു സർക്കാർ ഓഫീസിലെ പൂർവ്വ ജീവനക്കാരും കരാർ തൊഴിലാളികളും ഇത്രയും വർഷങ്ങൾക്ക് ശേഷം കുടുംബസമേതം ഒത്തുചേരുന്നത് തികച്ചും അപൂർവ്വമാണ്.
ജീവനക്കാരും കരാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ അമ്പതോളം പേർ ഈ സംഗമത്തിൽ പങ്കാളികളാകും .
പഴയകാല ഓർമ്മകൾ പുതുക്കുന്നതിനും പരസ്പര സ്നേഹം പങ്കുവെക്കുന്നതിനും ഒപ്പം ഭാവിയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.നവംമ്പർ 22 ന് രാവിലെ
9 മണിക്ക് ഏഴോത്ത് നിന്നും ബോട്ട് യാത്ര സംഘടിപ്പിച്ചാണ് സംഗമത്തിൻ്റെ തുടക്കം.ഇരുപത് വർഷം മുമ്പ് 43 പേരാണ് തളിപ്പറമ്പ് കെ എസ് ഇ ബി ഓഫീസിൽ ഒന്നിച്ച് പ്രവർത്തിച്ചിരുന്നത്. ഇതിൽ അഞ്ച് പേർ മരണപ്പെട്ടു .18 പേർ വിരമിച്ചു.
20 പേർ ജോലിയിൽ തുടരുന്നുണ്ട്. 
ഇതോടനുബന്ധിച്ച്  നടന്ന വാർത്താസമ്മേളനത്തിൽ സംഘാടക സമിതി അംഗങ്ങളായ ഡി ഹരിദാസ്,എ ഗോപാലൻ ,
ടി ടി ഹാരിസ് ,എൻ വി പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു .






News Desk
2026-11-12



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.