Kannur

ഓപ്പറേഷൻ തൂഫാൻ:  മട്ടന്നൂരിൽ ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഓപ്പറേഷൻ തൂഫാൻ:  മട്ടന്നൂരിൽ ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

മട്ടന്നൂർ: സംസ്ഥാനവ്യാപകമായി ലഹരിമാഫിയക്കെതിരെ പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) ശക്തമായി തുടരുന്നതിനിടയിൽ ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി.  മട്ടന്നൂരിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ പിടികൂടിയത്.

നിരോധിച്ചിട്ടുള്ള ഇലക്ട്രോണിക് സിഗരറ്റുകൾ എം.ഡി.എം.എ, കഞ്ചാവ് എന്നിവ വലിക്കാൻ ഉപയോഗിക്കുന്ന  ഫണലുകൾ, ഗ്ലാസ് ട്യൂബുകൾ, ഒ.സി.ബി പേപ്പറുകൾ എന്നിവയാണ് കടയിൽ നിന്നും പോലീസ് കണ്ടെടുത്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിരാജ് പി. ഐപിഎസ്-ന്റെ കർശന നിർദ്ദേശപ്രകാരം മട്ടന്നൂർ പോലീസ് സംഘമാണ് ഈ ലഹരി വേട്ടയ്ക്ക് നേതൃത്വം നൽകിയത്. ലഹരി മാഫിയയുടെ കണ്ണി അറുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' എന്ന പേരിൽ പോലീസ് പ്രത്യേക റെയ്ഡുകൾ സംഘടിപ്പിച്ചു വരുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ  അറിയിച്ചു.






News Desk
2026-06-06



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.